മനുഷ്യർ വർണ്ണവ്യത്യാസത്തിൻ്റെ പേരിൽ മനുഷ്യർക്കെ തിരെ നടത്തിവന്നിരുന്ന അതിനിഷ്]ഠൂരവും നികൃഷ്ട വുമായ ആചാരങ്ങൾ കാലവിസ്]മൃതിയിലേക്ക് പോയി ക്കൊണ്ടിരിക്കുകയാണ്. കേരളീയർ മറന്നുപോയ ആ കാലഘട്ടത്തിൽ നടന്നിരുന്ന സാമൂഹിക അനീതികൾ മനോഹരമായ ഒരു കഥയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന കൃതിയാണ് വയനാട്ടുകുലവൻ, കേന്ദ്രകഥാപാത്രമായ കണ്ണൻ, പെരുവണ്ണാൻ കുലത്തിൽ തെയ്യമായി വേഷ മിടാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ്. ഒരു തെയ്യത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങളുടെ ആവിഷ്]കരണത്തിലൂടെ തുടങ്ങുന്ന കഥ, ബ്രിട്ടീഷ് മലബാറിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള അക്രമങ്ങളും അടിമക്കച്ചവടവും അടിയാളന്മാരോടുള്ള മൃഗതുല്യമായ ഇടപെടലുകളും ജാതിമേൽക്കോയ്മയുടെ ദുഷിച്ച വശങ്ങളം ക്രിസ്]തീയ മിഷണറിമാരുടെ പ്രവർത്തനങ്ങളുടെ ഗുണദോഷവശ ങ്ങളിലൂടെ യാത്രകളും അക്കാലത്തെ കോടതികളിലെ അധികാര ദുർവിനിയോഗങ്ങളും വിദൂഷകസദൃശമായ ദൃശ്യങ്ങളും തുടങ്ങി, അവിശ്വസനീയമെന്നു തോന്നിക്കുന്ന ഒട്ടനവധി മനുഷ്യവൃത്തികളിലൂടെ കടന്നുപോകുന്ന ഈ നോവൽ പുതിയ ഒരു വായനാനുഭവം പ്രദാനം ചെയ്യും. കേരളീയ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി എഴു തിയ ഈ നോവൽ ഒരു ഭാവനാസൃഷ്]ടിയിലെന്നതിലുപരി നോവുന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.
By:
Irinchayam Ravi Imprint: Green Books Pvt Ltd Dimensions:
Height: 216mm,
Width: 140mm,
Spine: 12mm
Weight: 240g ISBN:9789393596796 ISBN 10: 9393596794 Pages: 202 Publication Date:01 May 2025 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Active