ശബ്ദാഢ്യത്വത്തിൻ്റെയും അനുപമമായ കാവ്യസൗന്ദര്യത്തിൻ്റെയും ഭൂമികയാണ് ഉള്ളൂർ കവിതകൾ. അന്യാദൃശമായ അലങ്കാരപ്രയോഗത്താൽ ഉല്ലേഖഗായകൻ എന്ന അപരനാമത്തിൽ പ്രസിദ്ധനായി. പണ്ഡിതനും സാഹിത്യചരിത്രകാരനും ഭാഷാഗവേഷകനുമായ ഉള്ളൂരിൻ്റെ കഠിനസംസ്]കൃതപദാവലി മലയാള കവിതയ്ക്ക് മുതൽക്കൂട്ടായി. പുരാണകഥാമുഹൂർത്തങ്ങളിലെ ഭാരതീയ ധർമ്മനീതികൾ കാല്പ]നികഭംഗിയോടെ ഉൾച്ചേർത്ത ചരിത്രമുഹൂർത്തങ്ങൾ, മലയാളകാവ്യനഭസ്സിൽ നവപ്രചോദനത്തിന് വഴിയൊരുക്കി. ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള ജിഹ്വയായി. ഇംഗ്ലീഷ് പദങ്ങൾ ആദ്യമായി ഉപയോഗിച്ച് കവിതകൾക്ക് നവഭാവുകത്വം നൽകി. ക്ലാസ്സിക്ക് കാലഘട്ടത്തെ കാവ്യഗരിമയാൽ സമ്പുഷ്ടമാക്കിയ മഹാകവി ഉള്ളൂരിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.
By:
Ulloor S Parameswara Iyer Imprint: Green Books Pvt Ltd ISBN:9789348125095 ISBN 10: 9348125095 Pages: 226 Publication Date:02 September 2024 Audience:
General/trade
,
ELT Advanced
Format:Paperback Publisher's Status: Unknown